പുതുവർഷം തുടങ്ങും മുമ്പ് ചെയ്തുതീർക്കേണ്ട 7 കാര്യങ്ങൾ
എല്ലാ വർഷവും പോലെ 2024 ഉം കണ്ണടച്ചു തുറക്കുംമുമ്പ് തീരും, ഇപ്പോൾ 2023 ന്റെ അവസാന ദിവസങ്ങളിലെത്തി നിൽക്കുന്നതു പോലെ. എന്തായാലും പുതുവർഷ പുലരി പിറക്കും മുമ്പ് ജീവിതം മെച്ചപ്പെടുത്താൻ ഒരുപാട് അവസരങ്ങൾ നൽകിയ 2023 ന് നല്ല ഒരു യാത്രയയപ്പ് നൽകാം.
നല്ലശീലങ്ങൾക്കായി 7 ചെറിയ മാറ്റങ്ങൾ
ആ സോഫയിൽ നിന്ന് ഒന്ന് മാറി ഇരുന്നില്ലേൽ വേരുറച്ചു പോകും. കുട്ടിക്കാലം മുതൽ അമ്മയുടെ വായിൽ നിന്ന് കേൾക്കുന്ന ചീത്ത വിളിയാണിത്. ഇരുന്നിടത്ത് നിന്ന് അനങ്ങാൻ പോലും മടിയുള്ള ഞാൻ.
മനസും കണ്ണും നിറയ്ക്കും ജനനം 1947, പ്രണയം തുടരുന്നു
പ്രണയം എന്നതിലുപരി സഹാനുഭൂതിയും സൗഹൃദവും സ്വന്തമെന്ന് പറയാനുള്ള ബന്ധവും കേട്ടിരിക്കാനുള്ള മനസ്സുമൊക്കെയാണ് ആളുകൾ തേടുകയെന്ന് ചിത്രം മനോഹരമായി കാട്ടിത്തരുന്നുണ്ട്.
ബെൽജിയം ചോക്ലേറ്റിനെ തോൽപ്പിക്കും റാക്കൊഡെല്ല ഫ്രം തൊടുപുഴ
ബെൽജിയം ചോക്ലേറ്റ് പോലെ പ്രീമിയം ചോക്ലേറ്റ് കേരളത്തിലും നിർമ്മിക്കാൻ കഴിയുമെന്ന് തിരിച്ചറിയുകയും അതിൽ വിജയം കൈവരിക്കുകയും ചെയ്ത രണ്ട് സഹോദരങ്ങളെ പരിചയപ്പെടാം. കുര്യച്ചനും ഔസേപ്പച്ചനും. പേര് കേട്ട് പ്രായമളക്കണ്ട. 30 വയസ് എത്താത്ത രണ്ട് ചെറുപ്പക്കാരാണിവർ. റാക്കൊഡെല്ല എന്ന തങ്ങളുടെ ചോക്ലേറ്റ് ബ്രാൻഡ് ഉണ്ടായ കഥ പറയുന്നു കുര്യച്ചൻ.
അനുഭവങ്ങളാൽ നെയ്തെടുത്ത സിനിമാജീവിതവുമായി ഷിജു യു.സി
ചൈനയിൽ ജോലി ആയതുകൊണ്ട് ചൈനക്കാരന് പെണ്ണില്ല എന്നാണ് മിക്ക സ്ഥലത്തുനിന്നും പറഞ്ഞിരുന്നത്. അവസാനം ചൈനയിൽ ഒളിംപിക്സ് നടക്കുകയും ആ രാജ്യത്തെ പറ്റി നാട്ടുകാർക്ക് മതിപ്പാവുകയും ചെയ്തപ്പോഴാണ് എനിക്ക് കല്ല്യാണമായത്.
കൊടുംവേനലിൽ സ്വയം വാടാതെ നോക്കാം
തൈര്, ഇളനീർ, മാമ്പഴം, തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച് ഇവയൊക്കെ കഴിക്കുന്നത് നല്ലതാണ്. ചിക്കനും മറ്റും മാംസാഹാരങ്ങളും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
പൊള്ളുന്ന വെയിൽ! ഏത് സൺസ്ക്രീൻ ഉപയോഗിക്കണം എന്നറിയാമോ?
വെയിലത്ത് നിന്ന് വന്നാൽ മുഖവും ദേഹവും ശുദ്ധമായ വെള്ളത്തിൽ കഴുകുന്നത് നല്ലതാണ്. എന്നാൽ, വെള്ളം ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കരുത്.
ഒടുവിൽ "ഗിരിരാജനും മേരിയും" ഒന്നിക്കുന്നു, ഷറഫുദീന് നായികയായി അനുപമ പരമേശ്വരൻ
ആദ്യസിനിമയിൽ നായകനും നായികയുമായില്ലെങ്കിലും ഷറഫുദ്ദീനും അനുപമ പരമേശ്വരനും ഒന്നിക്കുന്നു, പുതിയ ചിത്രത്തിലൂടെ. " പെറ്റ് ഡിക്റ്റക്റ്റീവ് " എന്ന ചിത്രത്തിലൂടെ നിർമ്മാതാവിന്റെ പുത്തൻ റോളിലും അരങ്ങേറുകയാണ് ഷറഫുദ്ദീൻ.
കൈകൾക്ക് വിറയലുണ്ടോ? പാർക്കിൻസൺസ് ലക്ഷണമാകാം
ഘ്രാണശക്തിയുടെ അഭാവം, മലബന്ധം, വിഷാദം പോലെയുള്ള മാനസികബുദ്ധിമുട്ടുകൾ, പകൽസമയത്ത് ഉറക്കം കൂടുകയും രാത്രി ഉറക്കക്കുറവും ഉണ്ടാകുകയോ ഉറക്കത്തിൽ അനിയന്ത്രിതമായ ചലനം ഉണ്ടാവുകയും ചെയ്യുക, മൂത്രാശയ അസ്വസ്ഥതകൾ, വായിലെ വരൾച്ച എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.
ബാഡ്മിന്റൺ പ്രേമികൾ കൂട്ടുകൂടി, വടകരയ്ക്ക് സ്വന്തമായി 'അൾട്ടിമേറ്റ്' അക്കാഡമി
നഗരങ്ങളിലുള്ളവർക്ക് മാത്രമല്ല, ഗ്രാമങ്ങളിലുള്ള കുട്ടികൾക്ക് പോലും ബാഡ്മിന്റൺ എത്തിപ്പിടിക്കാനാവുന്നിടത്താകണം ഒരു സ്ഥാപനം തുടങ്ങേണ്ടതെന്ന് ജംഷീദിന് തോന്നി. ഒടുവിൽ വടകര റെയിൽവേസ്റ്റേഷന് തൊട്ടടുത്ത് സ്ഥലം കണ്ടെത്തി.