×
ഏഴുവ‌ർഷത്തിന് ശേഷം ഇന്ത്യൻ സായുധസേനയുടെ ചിത്രവുമായി മേജർ രവി

കീ‌ർത്തിചക്ര, മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര എന്നീ സൈനിക പശ്ചാത്തല ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മേജ‌ർ രവിയുടെ പുതിയ ചിത്രത്തിന്റെ സ്വിച്ച് ഓൺ ക‌ർമ്മം നടന്നു. ഓപ്പറേഷൻ റാഹത്ത് എന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം ശരത് കുമാറാണ് നായകൻ. ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മേജ‌ർ രവി സിനിമ ഒരുക്കുന്നത്. പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണലിന്റെ ബാനറിൽ ആഷ്ലിൻ മേരി ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അർജുൻ രവിയാണ് നിർവഹിക്കുന്നത്. കഥ, തിരക്കഥ കൃഷ്ണകുമാർ കെ. 2015-ൽ സൗദി അറേബ്യയും സഖ്യകക്ഷികളും നടത്തിയ സൈനിക ഇടപെടലിനെത്തുടർന്ന് യെമനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുള്ള ഇന്ത്യൻ സായുധ സേനയുടെ പ്രവർത്തനമായിരുന്നു ഓപ്പറേഷൻ റാഹത്. ഇതിനെ അടിസ്ഥാനമാക്കിയാണ് മേജർ രവി പുതിയ ചിത്രം ഒരുക്കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.. എഡിറ്റർ-ഡോൺ മാക്സ്, സംഗീതം-രഞ്ജിൻ രാജ്, ചീഫ് എക്സിക്യൂട്ടീവ്- ബെന്നി തോമസ്‌, വസ്ത്രാലങ്കാരം-വി സായ് ബാബു, കലാസംവിധാനം- ഗോകുൽ ദാസ്‌, മേക്കപ്പ്-റോണക്സ്‌ സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, അസോസിയേറ്റ് ഡയറക്ടർ- പരീക്ഷിത്ത് ആർ. എസ്, ഫിനാൻസ് കൺട്രോളർ-അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടർ- രതീഷ്‌ കടകം, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ്‌ സുന്ദരൻ, പബ്ലിസിറ്റി ഡിസൈൻ- സുഭാഷ് മൂൺമാമ, പി.ആർ.ഒ- എ.എസ് ദിനേശ്.