വാർദ്ധക്യത്തിലെ പ്രണയം വിഷയമായൊരുങ്ങിയ ജനനം 1947 പ്രണയം തുടരുന്നു ചിത്രത്തിലെ ഗോവിന്ദ് വസന്ത ഒരുക്കിയ "തീരമേ താരാകെ" ഗാനം റിലീസായി. ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തിൽ കപിൽ കപിലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മാർച്ച് 8ന് തിയേറ്ററുകളിലെത്തുന്ന ചിത്രം ക്രയോൺസ് പിക്ചേഴ്‌സിന്റെ ബാനറിൽ അഭിജിത് അശോകൻ ആണ് നിർമ്മിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നിരവധി ചലച്ചിത്രോത്സവങ്ങളിൽ ഇതിനോടകം പ്രശംസയേറ്റു വാങ്ങിയിട്ടുണ്ട് ചിത്രം. നാല്പതു വർഷത്തോളം ജൂനിയർ ആർട്ടിസ്റ്റ് ആയി മലയാള സിനിമയിലുള്ള കോഴിക്കോട് ജയരാജന്റെ ആദ്യ നായക വേഷം ആണ് ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിൽ. തമിഴിലെ പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ലീല സാംസൺ ആണ് ചിത്രത്തിലെ നായിക. അനു സിതാര, ദീപക് പറമ്പോൽ, നോബി മാർക്കോസ്, ഇർഷാദ് അലി, പൗളി വത്സൻ, നന്ദൻ ഉണ്ണി, അംബി നീനാസം, സജാത് ബറൈറ്റ് എന്നിവർ ആണ് മറ്റു താരങ്ങൾ. പി.ആർ.ഓ പ്രതീഷ് ശേഖർ.