×
ട്രോമഹെൽപ്‍ലൈൻ നമ്പറുമായി മെഡിക്കൽ ട്രസ്റ്റ്

കൊച്ചി: റോഡ് അപകടം മുതൽ പാമ്പ്കടിവരെ ഏത് ഘട്ടത്തിലും വിദഗ്ദ വൈദ്യസഹായം ലഭ്യമാക്കാൻ മെഡിക്കൽ ട്രസ്റ്റ് ആവിഷ്കരിച്ച MTH ട്രോമ ഹെൽപ്‌ലൈൻ നമ്പ‌‌ർ 9846244444 മന്ത്രി പി. രാജീവ് പ്രസിദ്ധീകരിച്ചു. അപകട അത്യാഹിത വേളകളിൽ ആംബുലൻസ് സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്. അത്യാഹിതം നേരിട്ടാൽ ഉടനെ എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ട് പനമ്പിള്ളി നഗർ അവന്യൂ സെന്ററിൽ മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. ട്രോമാ സർജറി വിഭാഗം  മേഖലയിൽ വൈദഗ്ദ്യം നേടിയ ഡോക്ടർമാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ശില്പശാല സംഘടിപ്പിച്ചത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. പി. വി. ലൂയിസ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ആൻ്റ് കൊമേഷ്യൽ ഡയറക്ടർ ഡോ. പി. വി. തോമസ്, ഫിനാൻഷ്യൽ ഡയറക്ടർ പി. വി സേവ്യർ, ട്രോമ സർജറി വിഭാഗം മേധാവി ഡോ. അതീഷ് കെ, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. വിനോദൻ കെ, ഐഎംഎ കൊച്ചി മേഖല പ്രസിഡന്റ്‌ ഡോ. എംഎം ഹനീഷ്, എന്നിവർ പങ്കെടുത്തു. ന്യൂഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ സയൻസിൽ ക്രിട്ടിക്കൽ കെയർ ആൻഡ് ട്രോമ സർജറി വിഭാഗത്തിലെ വിദഗ്ദരായ പ്രൊഫ. ഡോ. അമിത് ഗുപ്ത, ഡോ. സുബോധ്കുമാർ, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ ആൻഡ് ട്രോമ സർജറി വിഭാഗത്തിലെ വിദഗ്ദനായ ഡോ. ജോസസ് ഡാനി ജെയിംസ് എന്നിവ‌‌ർ ശില്പശാലയിൽ പങ്കെടുത്തു.