
പൂജ്യത്തിൽ നിന്നാണ് തുടക്കം, റിസ്ക് എടുക്കാനുള്ള മനസ്സാണ് കൈമുതൽ: അഭിജിത്ത് അശോകൻ
പൂജ്യത്തിൽ നിന്നാണ് തുടങ്ങിയത്. അതിന് താഴേക്ക് പോകാനില്ല. മുകളിലേക്കുള്ളതെന്തും വിജയമായിട്ടാണ് ഞാൻ കരുതുന്നത്. ആദ്യ സിനിമ എടുത്തതിന്റെ കടം തീർക്കാനായിട്ട് പ്രൊജക്ടറും കൊണ്ട് 10 രൂപ, 20 രൂപയ്ക്ക് ഒക്കെ ഈ സിനിമ പ്രദർശിപ്പിക്കാൻ ഓരോ സ്കൂളുകളിലൊക്കെ പോയിട്ടുണ്ട്.