
വി.എസ് എന്ന വിപ്ലവ തേജസ്
ചില്ലു പോലെ തെളിഞ്ഞ പൊതുജീവിതം, ജനങ്ങൾക്കിടയിൽ ഒരാളായി അലിഞ്ഞു ചേരാനുള്ള മനസ്, എന്നും കാത്തുസൂക്ഷിച്ച നീതിബോധവും മനുഷ്യത്വവും. പദവികളിലല്ല, മനുഷ്യന്റെ മനസുകളിലായിരുന്നു വി.എസിന്റെ ഉയരം. നീട്ടിയും കുറുക്കിയും താളത്തിലും പ്രാസമൊപ്പിച്ചുമുള്ള ആ ശബ്ദം അവരുടെ ഹൃദയത്തിലായിരുന്നു രേഖപ്പെടുത്തിയത്.